വാഷിങ്ടൻ: ലൈംഗിക കുറ്റകൃത്യക്കേസിൽ വിവാദ കേന്ദ്രമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന ‘എപ്സ്റ്റീൻ ഫയൽസ്’ൽ പുതിയ വെളിപ്പെടുത്തലുകൾ. ഇന്ത്യൻ വ്യവസായ പ്രമുഖൻ അനിൽ അംബാനിയുമായി എപ്സ്റ്റീൻ 2017 മുതൽ 2019 വരെ നടത്തിയ ഫോൺ സന്ദേശങ്ങളുടെ ഉള്ളടക്കമാണ് ഇപ്പോൾ പുറത്തുവന്നത്. ......
മനുഷ്യർ ഭാവിയിൽ താമസമാക്കുമെന്ന് പ്രതീക്ഷിക്കുന്ന ഗ്രഹമാണ് ചൊവ്വ. ചൊവ്വയിൽ മനുഷ്യകോളനി സ്ഥാപിക്കുക എന്നത് ഇലോൺ മസ്ക് ഉൾപ്പെടെ ലോകത്തിലെ പ്രമുഖ ബഹിരാകാശ സംരംഭകരുടെ സ്വപ്നമാണ്. ......
ദുബായ്: ഇറാനെതിരായ എണ്ണ ഉപരോധം ശക്തമാക്കി അമേരിക്ക. ഇറാന്റെ നിയമവിരുദ്ധമായ എണ്ണയും പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെയും കയറ്റുമതി കുറയ്ക്കുന്നതിൽ ട്രംപ് ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. ......
വാഷിങ്ടൺ: ആണവായുധ നിയന്ത്രണ രംഗത്ത് പുതിയ ഉടമ്പടി അനിവാര്യമാണെന്ന നിലപാട് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയും റഷ്യയും തമ്മിലുള്ള ‘ന്യൂ സ്റ്റാർട്ട്’ ആണവ കരാറിന്റെ കാലാവധി അവസാനിച്ചതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം.
ആധുനികവത്കരിച്ചതും നിലവിലെ സുരക്ഷാ സാഹചര്യങ്ങൾക്ക് അനുയോജ്യവുമായ ഒരു പുതിയ ആണവ ഉടമ്പടി ആവശ്യമാണെന്നായിരുന്നു തന്റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്രംപ് ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചത്. ......
ലണ്ടൻ: ബ്രിട്ടനിലെ ലേബർ പാർട്ടി എംപിയും മുൻ മന്ത്രിയുമായ തുലിപ് സിദ്ദിഖിന് ബംഗ്ലാദേശ് കോടതി നാല് വർഷം തടവുശിക്ഷ വിധിച്ചു. അഴിമതി കേസിൽ കുറ്റക്കാരിയെന്നു കണ്ടെത്തപ്പെട്ടതിനെ തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്. ......
വത്തിക്കാൻ സിറ്റി: യുഎസും റഷ്യയും തമ്മിലുള്ള ആണവായുധ നിയന്ത്രണ കരാറായ ന്യൂ സ്റ്റാർട്ട് പുതുക്കണമെന്ന് ആഹ്വാനം ചെയ്ത് ലിയോ മാർപാപ്പ. പുതിയ ആയുധമത്സരത്തിലേക്ക് ലോകം വഴുതി വീഴാതിരിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ......
കെയ്റോ: ലിബിയൻ മുൻ ഏകാധിപതി മുഅമർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടു. ലിബിയയിലെ സിൻടൻ നഗരത്തിൽ വീട്ടുതടങ്കലിലായിരുന്ന സെയ്ഫിനെ സായുധരായ നാലുപേരാണ് വെടിവച്ചു കൊലപ്പെടുത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ട്രിപ്പോളിയിൽ നിന്ന് ഏകദേശം 136 കിലോമീറ്റർ തെക്ക് കിഴക്കാണ് സിൻടൻ നഗരം. ......
വാഷിങ്ടൺ: അറബിക്കടലിൽ സംഘർഷാവസ്ഥ. ഇറാന്റെ ഡ്രോൺ അമേരിക്കൻ സൈന്യം തകർത്തതോടെയാണ് ഇറാൻ - അമേരിക്ക യുദ്ധഭീതി വീണ്ടും ശക്തമായിരിക്കുന്നത്. അറബിക്കടലിൽ വിന്യസിച്ചിരുന്ന യുഎസ് വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കൺ നേരിട്ട സുരക്ഷാ ഭീഷണിയെന്ന വിലയിരുത്തലിനെ തുടർന്നാണ് ഇറാന്റെ ഡ്രോൺ യുഎസ് സൈന്യം തകർത്തത് എന്നാണ് റിപ്പോർട്ട്. ......
ഇന്തൊനീഷ്യയിലെ ആഷെ പ്രവിശ്യയിൽ നടന്ന ഒരു ശിക്ഷാരീതിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. മദ്യപിക്കുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്ത കമിതാക്കളെ പരസ്യമായി ചൂരൽ കൊണ്ട് 140 തവണ അടിച്ചാണ് ശിക്ഷ നടപ്പാക്കിയത്. ......
ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സൈന്യത്തിനുള്ളിൽ ആരംഭിച്ച അസാധാരണമായ ശുദ്ധീകരണ നടപടികൾ രാജ്യത്തിനകത്തും പുറത്തും വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഉന്നത സൈനിക ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പുറത്താക്കിയത് അഴിമതി ആരോപണങ്ങളുടെ പേരിലായിരുന്നുന്നു. ......